മാവേലിക്കരയിൽ സഹോദരനെ കുത്തി പരുക്കേൽപ്പിച്ച ശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചു

suicide
ആലപ്പുഴ മാവേലിക്കരയിൽ വാക്കുതർക്കത്തിനിടെ സഹോദരനെ കുത്തി പരുക്കേൽപ്പിച്ച ശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. കല്ലുമല പുതുച്ചിറ ചിത്രേഷ് കെ മോഹനൻ(42) ആണ് മരിച്ചത്. ജീവിതം അവസാനിപ്പിക്കുന്നു എന്ന വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമായിരുന്നു ആത്മഹത്യ. കുത്തേറ്റ സഹോദരൻ വിനേഷിനെ(38) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനേഷ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
 

Share this story