വയോധികനെ മർദിച്ച് കൊലപ്പെടുത്തി; വളർത്തു മകൻ അറസ്റ്റിൽ

binoy

വയോധികനെ മർദിച്ചു കൊലപ്പെടുത്തിയ വളർത്തുമകൻ പിടിയിൽ. മൂവാറ്റുപുഴ സ്വദേശിയായ ബിനോയിയാണ് അറസ്റ്റിലായത്. ആനകുത്തിയിൽ വീട്ടിൽ 80 വയസുള്ള ഭാസ്‌കരൻ ആണ് മർദനത്തെ തുടർന്ന് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഭാസ്‌കരന്റെ വാരിയെല്ലുകൾ തകർന്നതായും തലയ്ക്ക് ക്ഷതം സംഭവിച്ചതായും കണ്ടെത്തിയിരുന്നു.

ശനിയാഴ്ച രാവിലെ വീട്ടിൽ അവശനായി കിടന്നിരുന്ന ഭാസ്‌കരനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ നേതൃത്വത്തിലാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണ് ഭാസ്‌കരൻ മരിച്ചു.  ഭാസ്‌കരനും ഭാര്യ കുഞ്ഞമ്മയും ബിനോയിയും മാത്രമാണ് വീട്ടിലുള്ളത്. വീട്ടിൽ വഴക്ക് പതിവാണെന്നും സമീപവാസികൾ പറഞ്ഞു.

Share this story