വൈദ്യുതി ചാർജ് വർധന: നാളെ കെ എസ് ഇ ബി ഓഫീസുകൾക്ക് മുന്നിൽ മുസ്ലിം ലീഗിന്റെ ധർണ

league

സംസ്ഥാന സർക്കാരിനെതിരെ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനവും ഉന്നയിച്ചാണ് സമരം. നാളെ കെ എസ് ഇ ബി ഓഫീസുകൾക്ക് മുന്നിൽ ലീഗ് ധർണ നടത്തും. ജനകീയ വിഷയങ്ങൾ യുഡിഎഫ് ഏറ്റെടുക്കുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കേരളം ബ്രാൻഡ് ചെയ്യപ്പെടുന്നത് നല്ലതു തന്നെ. പക്ഷേ പെൻഷൻ പോലും കൊടുക്കാൻ സാധിക്കുന്നില്ലെന്ന് ലീഗ് വിമർശിച്ചു. സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വൻ പരാജയമാണ്. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ സർക്കാരിന്റെ നിലപാട് ശരിയല്ലെന്നും ലീഗ് വിമർശിച്ചു. നികുതി വിഹിതവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തും പ്രശ്‌നമുണ്ട്. എന്നാൽ സംസ്ഥാനം ഇത് വേണ്ട രീതിയിൽ ഉന്നയിക്കുന്നില്ലെന്നും ലീഗ് കുറ്റപ്പെടുത്തി.
 

Share this story