വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടി വരും, സ്വാഭാവികമായി നിരക്കും വർധിക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

krishnankutty

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വൈദ്യുതി വാങ്ങുമ്പോൾ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടി വരുമെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ വൈകാതെ കരാറുണ്ടാക്കും. കൂട്ടേണ്ടി വരുന്ന വൈദ്യുതി നിരക്കിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്

സംസ്ഥാനത്ത് ഇത്തവണ വലിയ തോതിൽ മഴ കുറഞ്ഞത് വൈദ്യുതി ലഭ്യതക്ക് വെല്ലുവിളിയായി. ഭൂതത്താൻ കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പണി വേഗത്തിലാക്കാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
 

Share this story