ബൈക്കിന് പിന്നിൽ ആന; ജീവൻ കയ്യിൽ പിടിച്ചൊരോട്ടം: അത്ഭുതകരമായി രക്ഷപ്പെട്ട് കർണാടക സ്വദേശികൾ

Local

വയനാട്: ആനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട് കർണാടക സ്വദേശികൾ. മുത്തങ്ങ - ബന്ദിപ്പൂർ വനപാതയിലാണ് ആന ബൈക്ക് യാത്രികരെ ആക്രമിച്ചത്. ആന ബൈക്കിന് പിറകെ പറയുന്ന ദൃശ്യങ്ങളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.


ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു സംഭവം. നിലത്ത് വീണ ബൈക്ക് ഉയർത്തുകയായിരുന്നു യാത്രക്കാർ. ഇതിനിടയിൽ ആന കുതിച്ചെത്തുകയായിരുന്നു. അപ്പുറത്ത് മരങ്ങൾക്കിടയിൽ നിന്നിരുന്ന ആനയെ ആദ്യം ഇവർ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ തൊട്ട് പിറകിൽ വന്ന കാർ ഹോൺ അടിച്ചതിന് തുടർന്നാണ് ആന വരുന്ന വിവരം ഇവർ അറിഞ്ഞത്. പാഞ്ഞെത്തിയ ആന ബൈക്ക് പൊക്കുന്നതിന് മുൻപ് ഇവരുടെ പിന്നിലെത്തുകയായിരുന്നു. കഷ്ടിച്ചാണ് യാത്രികർ രക്ഷപ്പെട്ടത്.

ഇതുവഴി വന്ന കോട്ടക്കൽ സ്വദേശി നാസറാണ് ദൃശ്യങ്ങൾ പകർത്തി പങ്ക് വെച്ചത്. 'ഒരാൾ ബൈക്ക് സഹിതം റോഡരികിലേക്ക് വീണു'റ്റൊരു കാറിൽ കയറിയാണ് ഇവർ രക്ഷപ്പെട്ടതെന്നും നാസർ പറഞ്ഞു. അതേസമയം ഇവർ കാടിന് നടുവിൽ എന്തിനാണ് ബൈക്ക് നിർത്തിയതെന്നോ ബൈക്ക് എങ്ങനെ മറിഞ്ഞെന്നോ കാര്യത്തിൽ വ്യക്തതയില്ല

Share this story