ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു

suicide
ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. ചന്ദ്രശേഖരൻ എന്ന കൊമ്പനാണ് പാപ്പാനെ കുത്തിക്കൊന്നത്. ആനയുടെ രണ്ടാം പാപ്പാനായ എ ആർ രതീഷാണ് മരിച്ചത്. 25 വർഷമായി പുറത്തിറക്കാതിരുന്ന ചന്ദ്രശേഖരനെ അടുത്തിടെയാണ് എഴുന്നള്ളിച്ച് തുടങ്ങിയത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രതീഷിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നേരത്തെയും അക്രമവാസനയുള്ളതിനാലാണ് ആനയെ ആനക്കോട്ടയിൽ നിന്നും പുറത്തിറക്കാതിരുന്നത്.
 

Share this story