ജീവനക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസ്; മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി

monson

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ പോക്‌സോ കേസിൽ കുറ്റക്കാരനെന്ന് കോടതി. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. മോൻസണെതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്. ഇതുസംബന്ധിച്ച ശിക്ഷാവിധി ഇന്നോ നാളെയോ ഉണ്ടാകും. കേസിന്റെ വിചാരണ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു

പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം മോൻസൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിന് പുറമെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവെക്കൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, സ്ത്രീക്ക് നേരായ അതിക്രമം, ബലാത്സംഗം, സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു

വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്താണ് 17കാരിയായ പെൺകുട്ടിയെ മോൻസൺ പീഡിപ്പിച്ചത്. മോൻസന്റെ ജീവനക്കാരിയുടെ മകളാണിത്. കുട്ടിയുടെ മാതാവാണ് പരാതി നൽകിയത്.
 

Share this story