എൻജിൻ തകരാറിലായി; വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരിൽ ഒരു മണിക്കൂറിലേറെ നേരം പിടിച്ചിട്ടു

van

സാങ്കേതിക തകരാറിനെ തുടർന്ന് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. എൻജിൻ പ്രവർത്തിക്കാത്തതാണ് ട്രെയിൻ വഴിയിൽ കുടുങ്ങാൻ കാരണം. ഒരു മണിക്കൂറിലേറെ സമയം കണ്ണൂരിൽ പിടിച്ചിട്ട ശേഷം വൈകുന്നേരം അഞ്ച് മണിയോടെയാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.

മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്കാണ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. ഇലക്ട്രിക് ഡോർ അടയാതിരുന്നതാണ് പ്രശ്‌നമായതെന്ന് റെയിൽവേ പറയുന്നു. എന്നാൽ കംപ്രസർ തകരാറിനെ തുടർന്ന് ട്രെയിനിന്റെ എൻജിൻ ഓഫാകുകയായിരുന്നു.
 

Share this story