എങ്ങനെയും തലയിൽ നിന്ന് പോയാൽ മതി; ദുരിതാശ്വാസ നിധി കേസിൽ ലോകായുക്ത

lokayukta

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയെന്ന കേസിൽ പരാതിക്കാരന് നേരെ കയർത്ത് ലോകായുക്ത. കേസ് തലയിൽ നിന്ന് പോയാൽ മതിയെന്ന് ലോകായുക്ത പരാമർശിച്ചു. കേസ് ഫുൾ ബെഞ്ച് പരിഗണിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും 10 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും പരാതിക്കാരൻ ആർ എസ് ശശി കുമാറിന്റെ അഭിഭാഷകൻ സുബൈർ കുഞ്ഞ് ലോകായുക്തയെ അറിയിച്ചപ്പോഴായിരുന്നു പരാമർശം.

ഒന്നുകിൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങൂ, ഇടയ്ക്കിടയ്ക്ക് കേസ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് നല്ലതാണ്. ഇടക്കിടെ പത്രവാർത്ത വരുമല്ലോ. ഹൈക്കോടതി സ്റ്റേ നൽകിയിരുന്നെങ്കിൽ ഇത് തലയിൽ നിന്ന് പോയെനെ. തലയിൽ നിന്ന് പോയി കിട്ടിയാൽ അത്രയും സന്തോഷം. ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും എത്ര ദിവസമായി ഫുൾ ബെഞ്ച് ഇരിക്കുന്നുവെന്നും ലോകായുക്തയും ഉപലോകായുക്തയും ചോദിച്ചു. കേസ് പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി.

Share this story