ഇപി ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ് അവസാനിപ്പിക്കുന്നു

ep

ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇപി ജയരാജൻ ആക്രമിച്ചെന്ന കേസ് അവസാനിപ്പിക്കുന്നു. ജയരാജൻ ആക്രമണം നടത്തിയതിന് തെളിവില്ലെന്നാണ് വലിയതുറ പോലീസിന്റെ റിപ്പോർട്ട്. കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി. കണ്ണൂർ-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇപി ജയരാജൻ ആക്രമിച്ചെന്നായിരുന്നു പരാതി

എന്നാൽ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇപി തടയുകയായിരുന്നുവെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ഇപി തങ്ങളെ ആക്രമിക്കുന്ന വീഡിയോ പുറത്തുവന്നതാണെന്ന് പരാതിക്കാരൻ ഫർസീൻ മജീദ് പ്രതികരിച്ചു. ഇപിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കുമെന്നും ഇയാൾ പറഞ്ഞു.
 

Share this story