മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജൻ; പ്രവർത്തനങ്ങളിൽ സജീവമാകാൻ നിർദേശം

ep

സിപിഎം സെമിനാറിൽ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇന്നലെ വൈകുന്നേരം ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രവർത്തനങ്ങളിൽ സജീവമാകാൻ മുഖ്യമന്ത്രി ഇപിയോട് നിർദേശിച്ചു. ഈ മാസം 22ന് ചേരുന്ന ഇടത് മുന്നണി യോഗത്തിൽ ഇപി പങ്കെടുക്കും

ഇന്നലെ കോഴിക്കോട് നടന്ന സെമിനാറിൽ ഇപി പങ്കെടുക്കാത്തത് ചർച്ചയായി മാറിയിരുന്നു. ഇതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എതിർപ്പ് വ്യക്തമാക്കുകയും ചെയ്തു. പിന്നാലെയാണ് ഇപി മുഖ്യമന്ത്രിയെ കണ്ടത്.
 

Share this story