സംസ്ഥാനത്ത് ഇ പോസ് മെഷീൻ തകരാറിലായി; റേഷൻ വിതരണം അവതാളത്തിൽ

ration

ഓണത്തിരക്കിനിടെ സംസ്ഥാനത്ത് ഇ പോസ് തകരാറിലായി. മിക്ക ജില്ലകളിലും ഇ പോസ് മെഷീനുകൾ പ്രവർത്തനരഹിതമായി. സാധാരണ റേഷൻ വിതരണത്തിന് പുറമെ ഓണം സ്‌പെഷ്യൽ അരി വിതരണവും ഓണക്കിറ്റ് വിതരണവും അടക്കം മുടങ്ങുമെന്നാണ് ആശങ്ക. ബയോമെട്രിക് പരാജയപ്പെട്ടു. മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി ഉപയോഗിച്ചുള്ള റേഷൻ വിതരണമാണ് നടക്കുന്നത്. 

അതേസമയം കിറ്റ് വിതരണവും പ്രതിസന്ധിയിലാണ്. ഓണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ഇന്നലെ രാത്രി പത്ത് മണി വരെയുള്ള കണക്കുപ്രകാരം 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നൽകേണ്ടത്.
 

Share this story