ഇ പിയുടെ ഭാര്യ ചെയർപേഴ്സണായ വൈദേകം റിസോർട്ടിൽ അന്വേഷണത്തിന് ഇ ഡിയും
Fri, 3 Mar 2023

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ ചെയർപേഴ്സണായ വൈദേകം റിസോർട്ടിൽ എൻഫോഴ്സ്മെന്റും പ്രാഥമിക പരിശോധന നടത്തും. ഇ.പി ജയരാജന്റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇ.ഡിയുടെ അന്വേഷണം നടക്കുന്നത്.
റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ തുടർനടപടി ഇന്നുണ്ടാകും.ആദായനികുതി വകുപ്പിന്റെ കൊച്ചി യുണിറ്റാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇപ്പോൾ നടക്കുന്ന പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്നാണ് ഇ പി ജയരാജൻ പ്രതികരിച്ചത്