ഡെങ്കിപ്പനി ഭീതിയിൽ എറണാകുളം ജില്ല; 17 ദിവസത്തിനിടെ എട്ട് മരണം

dengue

ഡെങ്കിപ്പനി ഭീതിയിൽ എറണാകുളം ജില്ല. കഴിഞ്ഞ 17 ദിവസത്തിനിടെ എട്ട് പേരാണ് ജില്ലയിൽ മരിച്ചത്. മെയ് മാസത്തിൽ ആറ് മരണം സ്ഥിരീകരിച്ചിടത്താണ് ജൂണിൽ മാത്രം 17 ദിവസം കൊണ്ട് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 282 പേർക്കാണ് ജില്ലയിൽ ജൂൺ മാസത്തിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്

ഇന്നലെ മാത്രം 61 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തിയത്. ഇതിൽ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയുടെ കിഴക്കൻ മേഖലകളിലും തൃക്കാക്കരയിലുമാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തത്. കൊച്ചി കോർപറേഷൻ പരിധിയിലും രോഗബാധ കൂടുകയാണ്. തൃക്കാക്കര, ചൂർണിക്കര, വാഴക്കുളം, മൂക്കന്നൂർ, കുട്ടുമ്പുഴ, പായിപ്ര, എടത്തല പ്രദേശങ്ങൾ ഹോട്ട് സ്‌പോട്ടുകളാണ്.
 

Share this story