ഇന്ദ്രനും ചന്ദ്രനും വന്നാലും സർക്കാരിനെതിരായ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല: കെ സുധാകരൻ
Jun 16, 2023, 16:54 IST

കേരളത്തിൽ മാധ്യമങ്ങളെയും പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും വേട്ടയാടി മുഖ്യമന്ത്രിയുടെ അഴിമതിക്കും എസ് എഫ് ഐ നേതാക്കളുടെ ക്രമക്കേടുകൾക്കും കവചം തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ സുധാകരൻ. ഇന്ദ്രനും ചന്ദ്രനും വന്നാലും ഇവർക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല. സർക്കാരിനെതിരെ കമാ എന്നൊരക്ഷരം മിണ്ടിയാൽ അവരെ തെരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്.
ജനാധിപത്യത്തിന്റെ കാവലാളായ മാധ്യമ പ്രവർത്തകരെ അടിച്ചമർത്തി പിണറായിയുടെ കാവൽ നായ ആക്കാനാണ് ശ്രമിക്കുന്നത്. സർക്കാരിനെതിരെ ശബ്ദിക്കുന്ന മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് പോലീസ് വേട്ടയാടുന്നു. വാർത്ത വായിച്ചവരും റിപ്പോർട്ട് ചെയ്തവരുമൊക്കെ വേട്ടയാടപ്പെടുന്ന കരാള കാലത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും സുധാകരൻ പറഞ്ഞു.