ഭാവി പോരാട്ടങ്ങളിൽ ഒപ്പം ചേരാൻ കഴിയുമെന്നാണ് ലീഗ് പോലും പറഞ്ഞുവെക്കുന്നത്: എം വി ഗോവിന്ദൻ
Jul 9, 2023, 14:53 IST

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിലേക്കുള്ള ക്ഷണം മുസ്ലിം ലീഗ് തള്ളിയതിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുസ്ലിം ലീഗ് തങ്ങളുടെ ക്ഷണം നിഷേധിച്ചത് തിരിച്ചടിയല്ല. സമരമുഖത്തിന്റെ തുടക്കം മാത്രമാണിത്. തുടർച്ചയായ പോരാട്ടങ്ങൾ നടത്തേണ്ടി വരും. അതിൽ ഭാവിയിൽ എല്ലാവർക്കും ചേരാൻ കഴിയുമെന്നാണ് മുസ്ലിം ലീഗ് പോലും ഇപ്പോൾ പറഞ്ഞുവെക്കുന്നത്.
എല്ലാവരും പങ്കെടുക്കണമെന്നാണ് തങ്ങളുടെ ആവശ്യം. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാട് എടുക്കുമ്പോൾ അവരെ ഒപ്പം കൂട്ടുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.