വൈകുന്ന ഓരോ നിമിഷവും ജീവൻ അപകടത്തിൽ; മോചനത്തിന് വേഗം ഇടപെടണമെന്ന് നിമിഷപ്രിയ
Sep 10, 2023, 10:32 IST

തന്റെ മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷുമായി യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയ. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് നിമിഷപ്രിയ ശബ്ദസന്ദേശം അയച്ചത്. വൈകുന്ന ഓരോ ദിവസവും തന്റെ ജീവൻ അപകടത്തിലാണെന്ന് നിമിഷ പ്രിയ പറയുന്നു. ഏഷ്യാനെറ്റാണ് ഇതുസംബന്ധിച്ച വാർത്ത നൽകിയത്
വധശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചതോടെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ നിമിഷയുടെ മോചനം സാധ്യമാകൂ. തലാലിന്റെ കുടുംബത്തിന് ദയാധനം നൽകാൻ തയ്യാറാണെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.