സ്റ്റിയറിംഗിൽ നിന്ന് കൈവിട്ട് ബസോടിക്കവെ അഭ്യാസ പ്രകടനം; ഡ്രൈവർ കസ്റ്റഡിയിൽ
Aug 26, 2023, 13:43 IST

കാലടി-അങ്കമാലി റൂട്ടിൽ ബസിനുള്ളിൽ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉറക്കെ പാട്ടുവെക്കുകയും സ്റ്റിയറിംഗിൽ നിന്ന് കൈവിട്ടതടക്കമുള്ള അഭ്യാസ പ്രകടനം നടത്തി ബസ് ഓടിക്കുകയു ംചെയ്ത സ്വകാര്യ ബസ് ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്
ഏയ്ഞ്ചൽ എന്ന ബസിലെ ഡ്രൈവറായ ജോയലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറുടെ അഭ്യാസ പ്രകടനത്തെ ബസിലെ മറ്റ് ജീവനക്കാരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നു. ബസിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി മോട്ടോർ വാഹന വകുപ്പും ആരംഭിച്ചിട്ടുണ്ട്.