എക്‌സിറ്റ് പോളുകളെ മുഖവിലക്ക് എടുക്കുന്നില്ല; ജനങ്ങളിലാണ് വിശ്വാസം: ജെയ്ക്ക്

jaik

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. ജനങ്ങളിലാണ് വിശ്വാസം. എക്‌സിറ്റ് പോളുകളെ മുഖവിലക്ക് എടുക്കുന്നില്ല. എൽഡിഎഫിന്റെ അടിയുറച്ച വോട്ടുകൾ പൂർണമായി പോൾ ചെയ്തു. ബിജെപി വോട്ട് ചോർച്ച 2021 മുതലേ ഉണ്ടെന്നും ജെയ്ക്ക് പറഞ്ഞു

ബിജെപിയുടെ വോട്ടിൽ വലിയ ഇടിവുണ്ടായി. ക്രോസ് വോട്ടിംഗ് നടന്നെങ്കിൽ ബിജെപി വോട്ട് ആർക്ക് പോയെന്ന് ഊഹിക്കാം. ജയത്തിൽ പൂർണ വിശ്വാസമുണ്ടെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.
 

Share this story