തൃശ്ശൂരിൽ മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ തലയ്ക്കടിച്ചു കൊന്ന് പോലീസിൽ കീഴടങ്ങി

suli

തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസിൽ കീഴടങ്ങി. തൃശ്ശൂർ ചേറൂർ കല്ലടിമൂലയിലാണ് സംഭവം. സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. ഉണ്ണികൃഷ്ണൻ എന്ന അമ്പതുകാരനാണ് ഭാര്യ സുലിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം വിയ്യൂർ സ്റ്റേഷനിലെത്തി കീഴടങ്ങിയത്

രാത്രി ഒന്നരയോടെയാണ് സംഭവം. പോലീസ് എത്തി നോക്കുമ്പോൾ കിടപ്പുമുറിയിൽ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു സുലി. പോലീസ് എത്തിയതിന് ശേഷമാണ് വീട്ടിലുണ്ടായിരുന്ന മകൻ വിവരം അറിഞ്ഞത്. ചെറിയ അനക്കം കണ്ടതോടെ സുലിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തുന്നത്. ഒരു കോടിയോളം രൂപ ഇയാൾ വീട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. ഈ തുക നാട്ടിലെത്തിയപ്പോൾ സുലിയുടെ പക്കലുണ്ടായിരുന്നില്ല. മാത്രവുമല്ല കടവുമുണ്ടായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോലീസിന് മൊഴി നൽകി.
 

Share this story