സൽക്കാരത്തിന്റെ രുചി നാവിലിരിക്കുമ്പോൾ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട: ലോകായുക്തക്കെതിരെ സുധാകരൻ

sudhakaran

ലോകായുക്തക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലോകായുക്തയുടേത് വിടുപണിയാണെന്ന് കെ സുധാകരൻ ആരോപിച്ചു. പരാതിക്കാരനെതിരെ നടത്തിയ പരാമർശങ്ങൾ വിധി ഏതുദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ സൽക്കാരത്തിന്റെ രുചി നാവിൻ തുമ്പിലിരിക്കുമ്പോൾ ലോകായുക്തയിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു

ദുരിതാശ്വാസനിധിയിലെ പണം വകമാറ്റിയെന്ന കേസിൽ റിവ്യു ഹർജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെതിരെ രൂക്ഷ വിമർശനമാണ് ലോകായുക്ത നടത്തിയത്. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് ശശികുമാർ സംസാരിക്കുന്നത്. മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടോയെന്നും ലോകായുക്ത ചോദിച്ചിരുന്നു. പേപ്പട്ടി വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോകുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതലൊന്നും പറയാത്തതെന്നും ലോകായുക്ത പറഞ്ഞിരുന്നു.
 

Share this story