എറണാകുളത്ത് നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്
Sep 20, 2023, 08:23 IST

എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. പഞ്ചാബ് സ്വദേശിയായ രാജൻ ഒറാംഗ്(30) ആണ് മരിച്ചത്. നാല് പേർക്ക് പരുക്കേറ്റു. രാത്രി എട്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ബോയ്‌ലറിൽ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റവരിൽ രണ്ട് പേർ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ്, തോപ്പിൽ സ്വദേശി സനീഷ്, പങ്കജ്, കൗഷിക് എന്നിവർക്കാണ് പരുക്കേറ്റത്.
മരിച്ച പഞ്ചാബ് സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിന്റെ കാരണം അന്വേഷിക്കണമെന്നും തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു