പാലക്കാട് കേരളശ്ശേരിയിൽ വീട്ടിനുള്ളിൽ സ്‌ഫോടനം; ഒരാൾ മരിച്ചു, വീട്ടുടമയെ കാണാനില്ല

blast

പാലക്കാട് കേരളശ്ശേരിയിൽ വീട്ടിൽ സ്‌ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. വീടിനോട് ചേർന്ന പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ചായ്പ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. യക്കിക്കാവിൽ അബ്ദുൽ റസാഖ് എന്നയാളുടെ വീട്ടിലാണ് സ്‌ഫോടനം

വീടിന്റെ ഒരു ഭാഗം സ്‌ഫോടനത്തിൽ തകർന്നു. പടക്ക നിർമാണം നടക്കുമ്പോൾ അബ്ദുൽ റസാഖ് വീടിന് സമീപത്തുണ്ടായിരുന്നു. ഇയാളുടെ ഭാര്യ അയൽ വീട്ടിൽ പോയിരിക്കുകയായിരുന്നു. സ്‌ഫോടനത്തിന് ശേഷം വീട്ടുടമ റസാഖിനെ കാണാനില്ല. സ്‌ഫോടന സ്ഥലത്ത് നിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല

സ്‌ഫോടനം എങ്ങനെ സംഭവിച്ചുവെന്നത് വ്യക്തമല്ല. അബ്ദുൽ റസാഖിന് പടക്ക നിർമാണത്തിനുള്ള ലൈസൻസുണ്ട്. തടുക്കുശേരിയിൽ ഇയാൾക്ക് പടക്ക നിർമാണ ശാലയുമുണ്ട്. എന്നാൽ പടക്കം എന്തിന് വീട്ടിൽ സൂക്ഷിച്ചുവെന്നതിൽ വ്യക്തതയില്ല.
 

Share this story