മുൻ ഭാര്യയുടെ പരാതി; മല്ലു ട്രാവലർക്കെതിരെ പോക്‌സോ കേസ്

mallu

വ്‌ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ പോക്‌സോ കേസ്. മുൻ ഭാര്യയുടെ പരാതിയിലാണ് കേസ്. പരാതിയിൽ ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഗർഭിണിയായിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും കുടുംബത്തിലെ പല സ്ത്രീകളെയും ഷാക്കിർ ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് ഉപദ്രവിച്ചെന്നും മുൻ ഭാര്യ വെളിപ്പെടുത്തിയിരുന്നു

ലൈംഗികമായി ഉപദ്രവിച്ചു. 15ാം വയസ്സിലാണ് ആദ്യമായി അബോർഷൻ നടന്നത്. അപ്പോൾ എത്രാമത്തെ വയസ്സിലാണ് വിവാഹം നടന്നതെന്ന് മനസ്സിലായില്ലേ. ഗർഭിണിയായിരുന്ന സമയത്ത് നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് മുൻ ഭാര്യ ഉന്നയിച്ചത്‌
 

Share this story