നിപ വ്യാജസൃഷ്ടിയാണെന്ന ഫേസ്ബുക്ക് പോസ്റ്റ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസെടുത്തു

nipa
നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസ്. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽകുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ വ്യാജ സൃഷ്ടിയാണെന്നുംഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു പോസ്റ്റ്. ഇത് വിവാദമായതിന് പിന്നാലെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.
 

Share this story