സിവിൽ സർവീസ് പരീക്ഷയിൽ പരാജയപ്പെട്ടു; കൊല്ലത്ത് 22കാരി ജീവനൊടുക്കിയ നിലയിൽ

suicide

കൊല്ലം അഞ്ചാലുമ്മൂട്ടിൽ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തി രണ്ടുകാരിയായ ദീക്ഷ്ണയാണ് മരിച്ചത്. സിവിൽ സർവീസ് പരീക്ഷ തോറ്റതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. അമ്മ ഉമയും അച്ഛൻ കമൽഹാറും ഐഎഫ്എസ് ഉദ്യോഗസ്ഥരാണ്.

Share this story