വ്യാജ സർട്ടിഫിക്കറ്റ് കേസ്: അബിൻ രാജ് കുറ്റം സമ്മതിച്ചു; സർട്ടിഫിക്കറ്റ് ആക്കിയത് എറണാകുളത്തെ ഏജൻസിയിൽ

abin

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ അബിൻ രാജ് കുറ്റം സമ്മതിച്ചു. സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജൻസിയിൽ നിന്ന് തന്നെയെന്ന് അബിൻ രാജ് പോലീസിനോട് സമ്മതിച്ചു. അബിൻ രാജിനെ മാലിദ്വീപിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അബിനെ കായംകുളം പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. 

അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസ് നേരത്തെ മൊഴി നൽകിയിരുന്നു. ഇതോടെ മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരളാ പോലീസ് സമ്മർദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു.
 

Share this story