വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ വിദ്യയുടെ അറസ്റ്റ് നീലേശ്വരം പോലീസ് രേഖപ്പെടുത്തി

vidhya
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യയുടെ അറസ്റ്റ് നീലേശ്വരം പോലീസ് രേഖപ്പെടുത്തി. കരിന്തളം ഗവ. കോളജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചറർ നിയമനം നേടിയ കേസിലാണ് അറസ്റ്റ്. അഗളി പോലീസിന് നൽകിയ മൊഴി ചോദ്യം ചെയ്യലിൽ വിദ്യ ആവർത്തിച്ചു. രാവിലെ 11.45ഓടെയാണ് അഭിഭാഷകൻ സെബിൻ സെബാസ്റ്റിയനൊപ്പം വിദ്യ പോലീസ് സ്‌റ്റേഷനിൽ എത്തിയത്. കരിന്തളം കോളജിൽ വ്യാജരേഖ ഉപയോഗിച്ച് വിദ്യ ഒരു വർഷത്തോളം ജോലി ചെയ്തിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
 

Share this story