വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ ഒളിവിൽ തന്നെ; സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യുന്നു

nikhil

കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസ് ഒളിവിൽ തുടരുന്നു. നിഖിലിനെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്

നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കായംകുളം സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യൽ. തിങ്കളാഴ്ച ആർഷോയെ കാണാൻ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡിവൈഎഫ്‌ഐ നേതാവിനെയും പോലീസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖിൽ ഒളിവിൽ പോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
 

Share this story