വ്യാജ സർട്ടിഫിക്കറ്റ് വിവാദം: കെ എസ് യു നേതാവ് അൻസിലിനെതിരെ അന്വേഷണം തുടങ്ങി
Jun 21, 2023, 10:51 IST

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ എസ് യു സംസ്ഥാന നേതാവ് അൻസിൽ ജലീലിനെതിരെ പോലീസ് അന്വേഷണം തുടങ്ങി. വ്യാജ ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കി ആലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അൻസിൽ ജലീൽ ജോലി നേടിയെന്നാണ് ആരോപണം. കെ എസ് യു സംസ്ഥാന കൺവീനറാണ് അൻസിൽ
ആലപ്പുഴ എസ് ഡി കോളജിൽ 2014-16 കാലയളവിൽ ബികോം പഠനം പൂർത്തിയാക്കിയെന്നാണ് സർട്ടിഫിക്കറ്റിൽ. സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്‌ട്രേഷൻ നമ്പർ എന്നിവ വ്യാജമെന്ന് കാണിച്ചാണ് സർവകലാശാല ഡിജിപിക്ക് പരാതി നൽകിയത്. പരാതിക്ക് പിന്നിൽ ഗൂഢാലോചനയാണെന്ന് അൻസിലും പരാതിയിൽ കഴമ്പില്ലെന്ന് വിഡി സതീശനും പ്രതികരിച്ചു.