വ്യാജ ഐഡി കാർഡ് വിവാദം: യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് ഉടൻ ചോദ്യം ചെയ്യും
Nov 21, 2023, 08:16 IST

വ്യാജ ഐഡി കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് ചോദ്യം ചെയ്യും. വിവാദ ആപ് ഉപയോഗിച്ചതടക്കം നേതാക്കളിൽ നിന്ന് വിവരം തേടും. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കളെ നോട്ടീസ് അയച്ച് വരുത്താനാണ് തീരുമാനം. യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഏജൻസി വിവരം കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പോലീസ് ഉൾപ്പെടുത്തും
കേസ് സിബിഐക്ക് വിടുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ കൃത്രിമം നടന്നിട്ടില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ. അതേസമയം കർണാടക നിയമസഭ തെരഞ്ഞെടുപ്പിലടക്കം ഇതേ മാതൃകയിൽ വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.