വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം: ആർക്ക് വേണമെങ്കിലും പരാതി നൽകാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതിയിൽ ഏത് അന്വേഷണവും നടക്കട്ടെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ തങ്ങൾക്ക് യാതൊരു ആശങ്കയുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആർക്ക് വേണമെങ്കിലും പരാതി നൽകാം. കെ സുരേന്ദ്രൻ ഇതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ജയിക്കാനും അട്ടിമറിക്കാനും ഉള്ളതെന്നാണ് സുരേന്ദ്രന്റെ ധാരണ
ഇലക്ഷൻ കമ്മീഷന് കൃത്യമായ വിശദീകരണം നൽകും. അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കെ സുധാകരൻ പോലും തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നു. ഡിവൈഎഫ്‌ഐക്ക് ഇത്തരത്തിൽ താഴെ തട്ട് മുതൽ ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.