വ്യാജ ലഹരിക്കേസ്: ഷീല സണ്ണിക്കെതിരായ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി

sheela

വ്യാജ ലഹരിക്കേസിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്ക് ഒടുവിൽ നീതി. ഷീലക്കെതിരായ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീല സണ്ണി നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസിൽ നിന്ന് ഒഴിവാകുന്നതോടെ ഷീല സണ്ണിക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. 

ഷീലക്കെതിരെ കേസെടുത്ത എക്‌സൈസ് ഇൻസ്‌പെക്ടർ കെ സതീശന്റെ മൊഴിയും മഹസർ റിപ്പോർട്ടും തമ്മിൽ വൈരുദ്ധ്യമുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബ്യൂട്ടി പാർലറിലെത്തി അറസ്റ്റ് ചെയ്‌തെന്നാണ് സതീശൻ നൽകിയ മൊഴി. എന്നാൽ സ്‌കൂട്ടറിൽ നിന്നിറങ്ങിയ ഷീലയെ തടഞ്ഞുനിർത്തി പിടികൂടുക ആയിരുന്നെന്നാണ് മഹസറിലുള്ളത്.
 

Share this story