നെയ്യാറ്റിൻകരയിൽ വ്യാജമദ്യ വേട്ട; 500 ലിറ്റർ വ്യാജമദ്യവുമായി മൂന്ന് പേർ പിടിയിൽ

excise
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൻ വ്യാജമദ്യ വേട്ട. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എക്‌സൈസ് പിടികൂടി. മലയിൻകീഴിലെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ വ്യാജമദ്യ ശേഖരമാണ് പിടികൂടിയത്. 1000 കുപ്പികളിൽ ഒഴിച്ചുവെച്ച നിലയിലായിരുന്നു വ്യാജമദ്യം. വ്യാജ ഹോളോഗ്രാം സ്റ്റിക്കറും പിടിച്ചെടുത്തു. ഓണക്കാലത്തെ വിൽപ്പനക്കായാണ് ഇവ സൂക്ഷിച്ചിരുന്നത്. മലയിൻകീഴ് സ്വദേശികളായ സന്തോഷ് കുമാർ, വിളവൂർക്കൽ സ്വദേശി പ്രകാശ്, വെള്ളായണി സ്വദേശി സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്.
 

Share this story