വ്യാജവാർത്ത: പി വി ശ്രീനിജൻ നൽകിയ പരാതിയിൽ ഷാജൻ സ്‌കറിയക്കെതിരെ കേസ്

shajan

വ്യാജ വാർത്ത നൽകിയതിന് മറുനാടൻ മലയാളി ഓൺലൈനിനെതിരെ വീണ്ടും കേസ്. പി വി ശ്രീനിജിൻ എം എൽ എ നൽകിയ പരാതിയിൽ എളമക്കര പൊലീസാണ് കേസെടുത്തത്. ഷാജൻ സ്‌കറിയ അടക്കം മൂന്ന് പേർക്കെതിരായാണ് കേസ്.

പി.വി ശ്രീനിജിൻ എംഎൽഎ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് ശ്രീനിജിൻ എംഎൽഎ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിൻ എംഎൽഎ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Share this story