കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ

sidhan

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. കൂത്തുപറമ്പിലാണ് സംഭവം. എലിപറ്റച്ചിറയിൽ ചാത്തൻ സേവ കേന്ദ്രം നടത്തുന്ന ജയേഷാണ് പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ച ബന്ധുക്കൾ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു. കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. 


 

Share this story