പ്ലസ് ടു റിസൽട്ട് പിൻവലിച്ചതായി വ്യാജ വീഡിയോ; ബിജെപി പഞ്ചായത്തംഗം അറസ്റ്റിൽ
May 29, 2023, 10:50 IST

പ്ലസ് ടു റിസൽട്ട് പിൻവലിച്ചതായി വ്യാജ വീഡിയോ തയ്യാറാക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡിലെ ബിജെപി അംഗം നിഖിൽ മനോഹറാണ് അറസ്റ്റിലായത്. വീ കാൻ മീഡിയ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇയാൾ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്.