ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജമൊഴി; അഫ്‌സാന ജാമ്യത്തിലിറങ്ങി
Jul 30, 2023, 14:15 IST

പത്തനംതിട്ട കലഞ്ഞൂരിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് വ്യാജമൊഴി നൽകിയ അഫ്‌സാന ജാമ്യത്തിലിറങ്ങി. കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊന്നെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ അഫ്‌സാനക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പരുത്തിപ്പാറയിൽ വാടകക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലയ്ക്കടിച്ച് കൊന്നു എന്നായിരുന്നു അഫ്‌സാന പോലീസിനോട് പറഞ്ഞത്
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അഫ്‌സാനക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. റിമാൻഡിൽ കഴിയുന്നതിനിടെയാണ് കൊല്ലപ്പെട്ടെന്ന് പറഞ്ഞ നൗഷാദിനെ തൊടുപുഴയിൽ നിന്നും കണ്ടെത്തിയത്. ഭാര്യയെ ഭയന്ന് നാട് വിട്ടുപോകുകയായിരുന്നു എന്നാണ് നൗഷാദ് പോലീസിനോട് പറഞ്ഞത്.