കുടുംബവഴക്ക്: തൃശ്ശൂരിൽ യുവാവിനെ ഭാര്യാപിതാവ് കുത്തിക്കൊന്നു

sree

തൃശ്ശൂർ കോലാഴിയിൽ അമ്മായിഅച്ഛൻ മരുമകനെ കുത്തിക്കൊന്നു. കോലഴി ക്ഷേത്രം റോഡിൽ താമസിക്കുന്ന ശ്രീകൃഷ്ണനാണ് (49) ഭാര്യാ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. വടക്കാഞ്ചേരി മണലിത്തറ സ്വദേശികളായ ഇവർ കോലാഴിയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. കുടുംബതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

പ്രതിയെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.  വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ശ്രീകൃഷ്ണന്റെ വയറ്റിൽ ആഴത്തിൽ മുറിവേറ്റു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. സംഭവത്തിൽ ശ്രീകൃഷ്ണന്റെ ഭാര്യാ പിതാവിനെ അറസ്റ്റ് ചെയ്തു.
 

Share this story