കടമക്കുടിയിലെ കുടുംബത്തിന്റെ ആത്മഹത്യ;ഓൺലൈൻ ആപ് അന്വേഷണം ഊർജിതം
Sep 15, 2023, 11:46 IST

കണ്ടെത്താൻ എറണാകുളം കടമക്കുടിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓൺലൈൻ ആപ് കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ആത്മഹത്യ ചെയ്ത ശിൽപയുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചു. മാനഹാനിയുണ്ടാക്കുന്ന നിലയിൽ ആപ്പിൽ നിന്നും സന്ദേശങ്ങൾ വന്നുവെന്ന പരാതിയിലും അന്വേഷണം നടക്കുകയാണെന്ന് എറണാകുളം റൂറൽ എസ് പി അറിയിച്ചു
നിജോയുടെയും കുടുംബത്തിന്റെയും ആത്മഹത്യയിൽ ഓൺലൈൻ ആപ് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഏത് ആപ്പിൽ നിന്നുമാണ് വായ്പ എടുത്തതെന്ന് കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. നിജോയുടെ ഭാര്യ ശിൽപയുടെ ഫോൺ പരിശോധിക്കാനും വരാപ്പുഴ പോലീസിന് സാധിച്ചിട്ടില്ല. ശിൽപയുടെ ഫോണിലാണ് വായ്പാ ഇടപാടുകൾ നടന്നത്. ഈ ഫോണിലേക്കാണ് സന്ദേശങ്ങളും വരുന്നത്.