വിവാദങ്ങൾക്ക് വിട; പ്രിയ വർഗീസ് അസോ. പ്രൊഫസറായി ചുമതലയേറ്റു

priya
ഹൈക്കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെ പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് എത്തിയാണ് പ്രിയ വർഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വർഗീസ് അറിയിച്ചു. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ സർവകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു. അതേസമയം പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും.
 

Share this story