2021ൽ ഷിബിലിക്കെതിരെ ഫർഹാനയുടെ പോക്‌സോ കേസ്; പിന്നെ പരിചയം, ഇപ്പോൾ കൊലക്കേസ് പ്രതികൾ

farhana

കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടലുടമ സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്തുള്ള ഷിബിലിക്കെതിരെ കൂട്ടുപ്രതിയായ ഫർഹാന മുമ്പ് പോക്‌സോ കേസ് നൽകിയിരുന്നതായി വെളിപ്പെടുത്തൽ. 2021 ജനുവരിയിൽ ചെർപ്പുളശേരി പോലീസ് സ്‌റ്റേഷനിലാണ് ഫർഹാന പോക്‌സോ കേസ് നൽകിയത്. ഈ കേസിന് ശേഷമാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലായതെന്നാണ് വിവരം

സിദ്ധിഖിന്റെ കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ഇരുവരെയും ചെന്നൈയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫർഹാന ചളവറ സ്വദേശിനിയും. ഫർഹാന നൽകിയ പോക്‌സോ കേസിൽ ഷിബിലിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇരുവർക്കുമെതിരെ മുമ്പും പല തവണ പരാതികൾ ഉയർന്നിട്ടുണ്ട്

ബന്ധുവീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് അടുത്തിടെ ഫർഹാനക്കെതിരെ പരാതി ഉയർന്നിരുന്നു. അന്ന് ഫർഹാന ഷിബിലിക്കൊപ്പം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഈമാസം 23 മുതൽ ഫർഹാനയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഹോട്ടലുടമയുടെ കൊലപാതകത്തിൽ ഫർഹാനക്കും പങ്കുണ്ടെന്ന വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്.
 

Share this story