പലിശക്കാരുടെ ഭീഷണി; പാലക്കാട് കർഷകൻ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ചു

പലിശക്കാരുടെ ഭീഷണി; പാലക്കാട് കർഷകൻ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ചു

പലിശക്കാരുടെ ഭീഷണിയെ തുടർന്ന് പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. വീടിന്റെ വരാന്തയിൽ ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്. അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നു കണ്ണൻകുട്ടിക്ക്

സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും കൃഷിക്ക് വേണ്ടി കടമെടുത്തിരുന്നു. ഇരുകൂട്ടരും നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് ആത്മഹത്യ. ഇന്നലെ കൂടി നെന്മാറയിലെ കെ ആർ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു.

Share this story