കർഷകർക്ക് നിരാശ; റബറിന് താങ്ങുവില 300 രൂപയാക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം

rubber
റബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രസർക്കാർ. ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേലാണ് മറുപടി നൽകിയത്. രാജ്യത്തെ റബർ കർഷകർക്ക് സഹായകരമാകുന്ന വിധത്തിൽ റബറിന്റെ ഇറക്കുമതി നിയന്ത്രിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
 

Share this story