കർഷകർ ഇന്നത്തെ നിലയിൽ മെച്ചപ്പെട്ടത് ഇടതുപക്ഷത്തിന്റെ പോരാട്ടം കൊണ്ട്: ഇ പി
Sep 1, 2023, 14:40 IST

കർഷകർക്കൊപ്പമാണ് സംസ്ഥാന സർക്കാരെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നെല്ല് സംഭരണത്തിൽ കേന്ദ്രം 650 കോടി കേരളത്തിന് നൽകിയിട്ടില്ല. ഇടതുപക്ഷത്തിന്റെ പോരാട്ടം കൊണ്ടാണ് ഇന്നത്തെ നിലയിൽ കർഷകർ മെച്ചപ്പെട്ടത്. വസ്തുത അറിഞ്ഞ് വേണം കലാകാരൻമാർ പ്രതികരിക്കേണ്ടതെന്നും ജയരാജൻ പറഞ്ഞു
കർഷകർക്ക് വേണ്ടി ജീവൻ കൊടുത്ത് പോരാടിയവരാണ് ഇടതുപക്ഷം. ഇന്നത്തെ കേരളം എങ്ങനെ രൂപപ്പെട്ടുവെന്നും അടിമകളായി കഴിഞ്ഞിരുന്ന കർഷകർ എങ്ങനെ ഇന്നത്തെ നിലയിൽ ആയി എന്നും ആരോപണം ഉന്നയിക്കുന്നവർ ചിന്തിക്കണം. കർഷകർ ഓണം നല്ല രീതിയിൽ ആഘോഷിക്കാൻ കഴിയട്ടെ എന്ന നിലയിൽ ആണ് സർക്കാർ പെരുമാറിയതെന്നും ജയരാജൻ വ്യക്തമാക്കി.