ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗ് നേതാവ് എം സി കമറുദ്ദീന്റെ അടക്കം സ്വത്തുക്കൾ കണ്ടുകെട്ടി
Aug 23, 2023, 14:32 IST

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കമ്പനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി സർക്കാർ. കമ്പനി എംഡി പൂക്കോയ തങ്ങൾ, ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ എം സി കമറുദ്ദീൻ എന്നിവരുടെ പേരിലുള്ള സ്വത്തുവകകളാണ് സർക്കാർ കണ്ടുകെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമപ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്
പയ്യന്നൂർ നഗരത്തിലെ ഫാഷൻ ഓർണമെന്റ്‌സ് ജ്വല്ലറി കെട്ടിടം, ബംഗളൂരു സിലികുണ്ട വില്ലേജിൽ പൂക്കോയ തങ്ങളുടെ ഒരേക്കർ ഭൂമി, ഖമർ ഫാഷൻ ഗോൾഡ് ജ്വല്ലറിക്ക് വേണ്ടി കാസർകോട് ടൗണിൽ വാങ്ങിയ ഭൂമി, പൂക്കോയ തങ്ങളുടെ പേരിലുള്ള മാണിയാട്ടെ സ്ഥലം, എം സി കമറുദ്ദീന്റെ പേരിലുള്ള ഉദിനൂരിലെ 17 സെന്റ് സ്ഥലം, എംസി കമറുദ്ദീന്റെ ഭാര്യയുടെ പേരിലുള്ള 23 സെന്റ് സ്ഥലം എന്നിവയാണ് കണ്ടുകെട്ടിയത്.