കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു

police line

കോട്ടയം പാലാ രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോനാണ്(40) മരിച്ചത്. ഇന്നലെ അർധരാത്രിയോടെ മൂന്ന് കുട്ടികളുടെ കഴുത്തറുത്ത ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അനന്യ(13), അമേയ(10), അനാമിക(7) എന്നീ കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ അനാമികയുടെ നില അതീവ ഗുരുതരമാണ്. ജോമോനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ ഒന്നര വർഷം മുമ്പ് പോയിരുന്നു. ഇതിന് ശേഷം കുട്ടികൾ ജോമോനൊപ്പമായിരുന്നു.
 

Share this story