കൊട്ടാരക്കയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപക സമരവുമായി ഐഎംഎ

kottarakkara

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടർമാർ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ, സ്വകാര്യ ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുക്കും. നാളെ രാവിലെ എട്ട് മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്

അത്യാഹിത വിഭാഗത്തിൽ മാത്രമാകും സേവനമുണ്ടാകുക. ഉച്ചയ്ക്ക് ശേഷം യോഗം ചേർന്ന് തുടർ സമരപരിപാടി നിശ്ചയിക്കും. താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസാണ്(23) കൊല്ലപ്പെട്ടത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 

Share this story