സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ബൈജൂസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; നൂറ് ജീവനക്കാരെ പിരിച്ചുവിട്ടു

byju

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചു വിടൽ. വിവിധ വിഭാഗങ്ങളിൽ നിന്നായി നൂറ് ജീവനക്കാരെ പിരിച്ചുവിട്ടു. പെർഫോമൻസ് വിലയിരുത്തിയാണ് പിരിച്ചുവിടലെന്നാണ് വിശദീകരണം. ജൂണിൽ ബൈജൂസ് ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ നവംബർ മുതൽ ഏകദേശം മൂവായിരത്തോളം തൊഴിലാളികളെയാണ് കമ്പനി പിരിച്ചുവിട്ടത്. കർണാടക തൊഴിൽ വകുപ്പിന് മുന്നിൽ കൂട്ടപ്പിരിച്ച് വിടലിനെതിരെ പരാതികൾ നിലനിൽക്കെയാണ് വീണ്ടും നടപടി.
 

Share this story