സാമ്പത്തിക പ്രതിസന്ധി: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി, സഭ ചർച്ച ചെയ്യും

assembly

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയാണ് ചർച്ച. സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം ജോൺ ആരോപിച്ചു. വിഷയം പലതവണ ചർച്ച ചെയ്തിട്ടുള്ളതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു

ഈ സഭാ സമ്മേളന കാലയളവിലെ രണ്ടാം അടിയന്തര പ്രമേയ ചർച്ചയാണിത്. ട്രഷറി നിയന്ത്രണം പദ്ധതി പ്രവർത്തനങ്ങളെ ബാധിച്ചെന്ന വിമർശനം ഉയർന്നേക്കും.
 

Share this story